കാസര്‍കോട് (www.evisionnews.co): അണങ്കൂര്‍ നൂറുല്‍ ഹുദാ മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ സബ് വിങ് യോഗത്തില്‍ 2020-22 വര്‍ഷത്തെ എസ്‌കെഎസ്എസ്എഫ് ജില്ലാ സഹചാരികളെ തെരഞ്ഞെടുത്തു. യോഗം സമസ്ത ജില്ലാ മുശാവറ അംഗം സിദ്ധീഖ് നദ്വി ചേരൂര്‍ ഉദ്്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹൈല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി വിഷയാവതരണം നടത്തി.
ഹംദുള്ള തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ വര്‍ക്കിങ് സെക്രട്ടറി യൂനുസ് ഫൈസി, ജില്ലാ വൈസ് പ്രസിഡന്റ് ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സെക്രട്ടറിയേറ്റ് അംഗം ലത്തീഫ് കൊല്ലമ്പാടി, ഇബ്രാഹിം അസ്ഹരി, ജമാലുദ്ധീന്‍ ദാരിമി, സാദിഖ് മൗലവി ഓട്ടപടവ്, കബീര്‍ ഫൈസി കുമ്പള സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുസ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ഇസ്മായില്‍ അസ്ഹരി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അബ്ദുല്ല ആലൂര്‍ (ചെയര്‍), റാഷിദ് ഫൈസി ആമത്തല (വൈസ് ചെയര്‍), ശിഹാബ് അണങ്കൂര്‍ (ജന കണ്‍), അഷ്‌റഫ് പടന്നക്കാട് (ജോ. കണ്‍).
Post a Comment
0 Comments