കാസര്‍കോട് (www.evisionnews.co): വീട്ടില്‍ കയറി അതിക്രമം നടത്തിയതിന് നാലുപേര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. കുഡ്ലുവിലെ മോനപ്പ പൂജാരിയുടെ പരാതിയില്‍ ഓള്‍ഡ് ചൂരിയിലെ മമ്മു (63), മുഹമ്മദ് ബഷീര്‍ (62), ഖമറുന്നിസ (52), അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 2019 ഒക്ടോബര്‍ 26ന് രാത്രി എട്ടു മണിക്ക് വളപ്പില്‍ അതിക്രമിച്ചു കയറി സംഘം ചുറ്റുമതില്‍ തകര്‍ക്കുകയും ചുറ്റുമതില്‍ കെട്ടാനുപയോഗിച്ച ചെങ്കല്ല് മോഷണം ചെയ്തുകൊണ്ടുപോവുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Post a Comment
0 Comments