ചെന്നൈ (www.evisionnews.co): ബിജെപി റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കനകനാഥന്‍ (26) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി റാലി കടന്നുപോകവെ ഇയാള്‍ വീടിന്റെ ടെറസിന്റെ മുകളില്‍ നിന്ന് മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ചെന്നൈയിലെ വിരുഗംബാക്കത്താണ് സംഭവം.
ഡൗണ്‍ ഡൗണ്‍ മോദി എന്ന് മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ കനകനാഥന്റെ വീട് വളഞ്ഞു. കനകനാഥനെതിരെ കേസെടുക്കണമന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബിജെപി പരിപാടിക്കിടെ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കനകനാഥനെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് ന്യൂസ് മിനുട്ടിനോട് പറഞ്ഞു. സമാധാനാന്തരീക്ഷം തകര്‍ത്തു എന്നതടക്കമുള്ള ആരോപണങ്ങളുമായാണ് കനകനാഥനെതിരെ കേസെടുത്തത്.
Post a Comment
0 Comments