Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സുഹൈര്‍ അസ്ഹരി പ്രസി, മുഷ്ത്താഖ് ദാരിമി ജന. സെക്ര

മൊഗ്രാല്‍ (www.evisionnews.co): എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഇസ്ലാം മതം മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയും അതിന്റെ ചരിത്ര സാക്ഷ്യങ്ങളും സമൂഹത്തിന് മുന്നില്‍ വരച്ചുകാട്ടുകയാണ് എസ്.കെ.എസ്.എസ്.എസ്.എഫ് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുമ്പള ഇമാം ശാഫി അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൗക്കത്തലി വെള്ളമുണ്ട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: സുഹൈര്‍ അസ്ഹരി പള്ളങ്കോട് (പ്രസി), മുഹമ്മദ് ഫൈസി കജ, സുബൈര്‍ നിസാമി കുമ്പള, ഷറഫുദ്ദീന്‍ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ (വൈസ് പ്രസി), മുഷ്താഖ് ദാരിമി കാസര്‍കോട് (ജന സെക്ര), യൂനുസ് ഫൈസി കാക്കടവ് (വര്‍കിം സെക്ര), സുബൈര്‍ ദാരിമി ഖാസിമി പടന്ന, പിഎച്ച് അസ്ഹരി ആദൂര്‍, അസീസ് പാടലടുക്ക (ജോ സെക്ര), ഇബ്രാഹിം അസ്ഹരി മുള്ളേരിയ, ഹാരിസ് റഹ്മാനി ഉദുമ, ഇര്‍ഷാദ് ഹുദവി ബെദിര (ഓര്‍ഗ സെക്ര), ഇസ്മായില്‍ അസ്ഹരി മഞ്ചേശ്വരം (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad