മഞ്ചേശ്വരം (www.evisionnews.co): മംഗളൂരു നിന്നും ബസില്‍ കടത്തിയ 22 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ ഏഴ് മണിയോടെ വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയചിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാസ്പോര്‍ട്ട് ബസില്‍ 11 പായക്കറ്റുകളിലായി രണ്ട് ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പരിശോധനക്കിടെ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ബസ് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. അബ്ദുല്‍ സക്കീര്‍ എന്നയാളാണ് ഓടി രക്ഷപ്പെട്ടതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എക്സൈസ് സി.ഐ സച്ചിദാനന്റെ നേതൃത്തിലായിരുന്നു പരിശോധന. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍ വി. ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, നിതീഷ് വൈക്കത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments