ദേശീയം (www.evisionnews.co): ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിനു തീയിട്ടതിനെ തുടര്‍ന്ന് 85കാരി വെന്തുമരിച്ചു. മുസ്ലിം കുടുംബങ്ങള്‍ കുടുതലായുള്ള വടക്ക് കിഴക്കന്‍ ഡല്‍ഹിക്ക് സമീപമുള്ള ഗമ്രി മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച നൂറിലേറെ വരുന്ന അക്രമിസംഘം ഇവിടുത്തെ പല വീടുകള്‍ക്ക് നേരെയും തീയിട്ടു. വീടിനകത്ത് ആ സമയത്തുണ്ടായിരുന്നവരെല്ലാം പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. എന്നാല്‍ അവശനിലയിലായിരുന്ന അക്ബാരിക്ക് രക്ഷപ്പെടാനായില്ല.
അക്ബാരിയുടെ മകന്‍ മുഹമ്മദ് സയീദ് സല്‍മാനി പുറത്തേക്ക് പോയപ്പോഴാണ് അക്രമവും തീവെപ്പും ഉണ്ടായത്. വീട് കത്തിച്ച കൂട്ടത്തില്‍ എട്ടു ലക്ഷം രൂപയും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായും സല്‍മാനി മാധ്യമങ്ങളോട് പറഞ്ഞു. അക്ബാരിയുടെ മൃതദേഹം ജിബിടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment
0 Comments