കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. മോഷണം സംഘത്തില്‍പ്പെട്ട മന്നിപ്പാടിയിലെ ഭരതരാജിനെ (20)യാണ് ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. നാട്ടക്കല്ല് ബജയിലെ അബ്ദുല്‍ കരീമിന്റെ സ്‌കൂട്ടര്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് ബദിയടുക്കയിലെ ഒരു ഷോപ്പില്‍ മൂന്നംഗസംഘം സ്‌കൂട്ടറിന് സ്റ്റിക്കറൊട്ടിച്ച് നിറംമാറ്റാന്‍ കൊണ്ടുവന്നതായിരുന്നു. പൊലീസ് ഭരതിനെ പിടികൂടിയെങ്കിലും ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
ഇവരെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ പൊലീസുകാരന് വീണ് പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലിനാണ് പരിക്കേറ്റത്. സി.ഐ പ്രേംസദന്‍, എസ്.ഐ മുകുന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, ഡ്രൈവര്‍ നാരായണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments