Type Here to Get Search Results !

Bottom Ad

ശംസുല്‍ ഉലമ സൃഷ്ടിച്ചത് വിശാലമായ വിജ്ഞാന ലോകം: പ്രൊഫ: ആലിക്കുട്ടി മുസ്ലിയാര്‍


അണങ്കൂര്‍ (www.evisionnews.co): ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ വിശ്വോത്തര പണ്ഡിതനാണെന്നും തന്റെ പാണ്ഡിത്യവഴിയില്‍ പതിനായിരങ്ങള്‍ക്ക് ദിശാബോധം നല്‍കാനും അതിലൂടെ അദ്ദേഹത്തിന് വിശാലമായ വിജ്ഞാന ലോകം തന്നെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. 

ദാരിമീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അണങ്കൂരില്‍ സംഘടിപ്പിച്ച ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക വിജ്ഞാന ദാഹികള്‍ക്ക് ശംസുല്‍ ഉലമയില്‍ ഒരുപാട് പഠിക്കാനുണ്ട്. അറിവ് സമ്പാദനത്തിലൂടെ സമൂഹ നന്മആഗ്രഹിക്കുമ്പോഴാണ് അത് മഹത്തരമാവുന്നത്. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ മുക്ക് മുലകളില്‍ അദ്ദേഹം സ്വാധീനിക്കപ്പെട്ടത് തന്റെ ജ്ഞാന വഴി സമൂഹനന്മക്കായി വിനിയോഗിച്ചത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാരിമീസ് ജില്ലാ പ്രസിഡന്റ് സലാം ദാരിമി ആലംപാടി അധ്യക്ഷത വഹിച്ചു. എംഎസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നിര്‍വഹിച്ചു. നന്തി ദാറുസലാം സെക്രട്ടറി എ.വി അബ്ദുല്‍ റഹ്്മാന്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്്മാന്‍ മുസ്ലിയാര്‍, ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി, മജീദ് ബാഖവി, ചെങ്കളം അബ്ദുല്ല ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ പൊസോട്ട്, ഷറഫുദ്ധീന്‍ തങ്ങള്‍ കുന്നുംകൈ, ഹാരിസ് തങ്ങള്‍ ബീരിച്ചേരി, സയ്യിദ് താഹാ ജിഫ്രി പറപ്പാടി, അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്‍ റഹ്്മാന്‍ ബുര്‍ഹാനി, താജുദ്ദീന്‍ ദാരിമി പടന്ന, ഫള്‌ലുല്‍ റഹ്്മാന്‍ ദാരിമി, മജീദ് ദാരിമി, അബ്ബാസ് ഫൈസി ചേരൂര്‍, ഇബ്രാഹിം ഹാജി കുണിയ, സി എ അബ്ദുല്ല ചാല, ഹാരിസ് ദാരിമി ബെദിര, സുബൈര്‍ ദാരിമി പൊവ്വല്‍, ആദം ദാരിമി,ഹസൈനാര്‍ ദാരിമി കന്തല്‍, ഹനീഫ് ഹുദവി ദേലംപാടി സംബന്ധിച്ചു. ദാരിമീസ് ജില്ലാ സെക്രട്ടറി ഖാസിം ദാരിമി മണിയൂര്‍ സ്വാഗതവും മുഷ്താഖ് ദാരിമി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad