ന്യൂദല്‍ഹി (www.evisionnews.co): 34 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപത്തില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഏതെങ്കിലും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ ഇരട്ടി ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘കലാപത്തിലെ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കും. ഏതെങ്കിലും ആംആദ്മി പ്രവര്‍ത്തകന്‍ കലാപത്തില്‍ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ അയാള്‍ക്ക് ഇരട്ടി ശിക്ഷയാവും നല്‍കുക. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം ബാധകമല്ല’, കെജ്‌രിവാള്‍ പറഞ്ഞു.
കലാപത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കലാപത്തെ അതിജീവിച്ചവര്‍ക്ക് പുനരധിവാസം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments