(www.evisionnews.co) ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂന്ന് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ നിർത്തി വച്ചു. ആദർശ് നഗർ, മോഡൽ ടൗൺ, ഷകുർ ബസ്തി എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നിർത്തിവച്ചിരിക്കുന്നത്. ഇതിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.
ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ബിജെപിയുടെ വിജേന്ദർ ഗുപ്ത, തജീന്ദർ പാൽ സിംഗ്, കോൺഗ്രസിന്റെ ഹാറൂൺ യൂസഫ് എന്നവർ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന്റെ അൽക്കാ ലാമ്പ പിന്നിലാണ്.
57 സീറ്റുകളിലും ആം ആദ്‍മി മുന്നില്‍. കോൺഗ്രസ് ഒരിടത്ത് ലീഡ് ചെയ്യുമ്പോൾ ബിജെപി 13 ഇടത്ത് ലീഡ് ചെയ്യുകയാണ്.
Post a Comment
0 Comments