ദേശീയം (www.evisionnews.co): ഡല്‍ഹി കലാപകാരികള്‍ കത്തിച്ചു കളഞ്ഞതില്‍ രാജ്യസുരക്ഷക്കായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ വീടും. സൈനികന്റെ വീട്ടിലെത്തിയ കലാപകാരികള്‍ 'ഇറങ്ങി വാടാ പാകിസ്ഥാനി, നിനക്ക് പൗരത്വം തരാം' എന്ന് ആക്രോശിക്കുകയായിരുന്നു. തുടര്‍ന്നാണ് വീട് പൂര്‍ണ്ണമായും അഗ്‌നിക്കിരയാക്കിയത്.
ഖജൂരി ഖാസിലുള്ള ബിഎസ്എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികള്‍ തീവച്ചു നശിപ്പിച്ചത്. ഫെബ്രുവരി 25-നായിരുന്നു സംഭവം. 2013 മുതല്‍ സൈനികനായി ജോലി തുടരുന്ന അനീസ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ജമ്മു കശ്മീരിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് കലാപകാരികള്‍ ഏക സമ്പാദ്യമായ വീട് കത്തിച്ചത്.
സംഭവസമയത്ത് അനീസും പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന്‍ മുഹമ്മദ് അഹമ്മദ്, സഹോദരിയായ പര്‍വീണ്‍ എന്നിവരാണ് വീടിനകത്തുണ്ടായിരുന്നത്. അക്രമണത്തിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. അനീസിന്റേതുള്‍പ്പെടെ ഏപ്രിലിലും മെയ് മാസത്തിലുമായി രണ്ട് വിവാഹങ്ങള്‍ നടക്കാനിരുന്ന വീടാണ് ആക്രമികള്‍ തീവെച്ചുനശിപ്പിച്ചത്.
Post a Comment
0 Comments