കാസര്‍കോട് (www.evisionnews.co): അടുക്കത്ത് ബയലിലെ സുനിലിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 19.5പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥിനിയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു പറങ്കിപ്പേട്ടയിലെ കിരണി (23)നെയാണ് എസ്.ഐ. നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രജിന(19)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അടുക്കത്ത് ബയലിലെ വീട്ടില്‍ മോഷണം നടന്നത്.
Post a Comment
0 Comments