കേരളം (www.evisionnews): സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലില്‍. പോലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തിക നേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. പോലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്നുചെല്ലാനുള്ള അധികാരവും ഡി.ജി.പി ഈ കമ്പനിക്ക് അനുവദിച്ച് നല്‍കി.
പോലീസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കണ്‍ട്രോള്‍ റൂം തുറക്കാനായിരുന്നു തീരുമാനം. ഇവിടെ കെല്‍ട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നും 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു തീരുമാനം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെല്‍ട്രോണിന് നല്‍കണം. ഇതിന്റെ ചെറിയ വിഹിതം പൊലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. കെല്‍ട്രോണ്‍ തന്നെ ഈ ബാങ്കുകളിലും വീടുകളിലും ക്യാമറ സ്ഥാപിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ കെല്‍ട്രോണ്‍ ഇത് ഉപകരാര്‍ നല്‍കി. സ്വകാര്യ സ്ഥാപനത്തെ നിരീക്ഷണ ചുമതല ഏല്‍പ്പിച്ചു. പക്ഷെ ബാങ്കുകളോ സ്ഥാപനങ്ങളോ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നില്ല. ഇതോടെ പദ്ധതി താളം തെറ്റി. ഈ ഘട്ടത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ നേരിട്ടിടപെട്ടു. സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കാനുള്ള ഇടപെടല്‍ നടത്താല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ്പി മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂമിന്റെ ഭാഗമാകാന്‍ പല സ്ഥാപനങ്ങളും തീരുമാനിച്ചത്. നിരീക്ഷിക്കാന്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ കെല്‍ട്രോണ്‍ ജീവനക്കാരായിരിക്കണം എന്ന ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം അട്ടിമറിച്ചു. ഇപ്പോള്‍ പൊലീസുകാരാണ് ജോലി ചെയ്യുന്നത്.
Post a Comment
0 Comments