കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക കീഴൂര്‍ സ്വദേശി തസ്്‌ലിമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തെ പിടികൂടുന്നതിന് കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചു. കേസില്‍ 25ലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൊലവുമായി ബന്ധമുള്ള ഏതാനുംപേര്‍ വിദേശത്താണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് കര്‍ണ്ണാടക പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറുപേരും ഡ്രൈവറും അടക്കം ഏഴംഘ സംഘം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കര്‍ണ്ണാടക ഹുബ്ലി ധാര്‍വാഡ് സ്വദേശികളായ ഇര്‍ഫാന്‍ (28), അക്ഷയ് (27), അമ്മു (25), സുരാജ് (29), ഗുരുരാജ് (30), സിദ്ധലിംഗ (27), ഡ്രൈവറായ ബണ്ട്വാളിലെ അബ്ദുല്‍ സമദ് (24) എന്നിവരെയാണ് കര്‍ണ്ണാടകയിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. എന്നാല്‍ തസ്്‌ലിമിനെ കൊലപ്പെടുത്തിയവരും കൂട്ടുനിന്നവരും ഗൂഡാലോചന നടത്തിയവരും അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അറസ്റ്റിലായ ആറു പ്രതികളും മംഗളൂരു, ഹുബ്ലി, ധാര്‍വാസ്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തസ്ലിമിനെ തട്ടിക്കൊണ്ടുപോയി മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നുവെന്ന് അറസ്റ്റിലായവരില്‍ നിന്ന് വ്യക്തമായി. ആ സംഘമാണ് തസ്്‌ലിമിനെ കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റഫീഖ് എന്നയാളാണ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ധാര്‍വാഡ് ജയിലില്‍ കഴിയുന്ന നിരവധി കേസുകളില്‍ പ്രതികളായ മഞ്ച, സുഹൈല്‍ എന്നിവരാണ് കൊലപാതകത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തത്. തുടര്‍ന്ന് തങ്ങളുടെ കീഴിലുള്ള സംഘത്തിന് ഫോണിലൂടെ തസ്ലീമിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം തട്ടിക്കൊണ്ടുപോകുന്നതിന് പുറത്തുനിന്ന് നേതൃത്വം കൊടുത്ത ഹുബ്ലിയിലെ സലിം ഒളിവിലാണ്. ഇയാള്‍ പിടിയിലായാല്‍ മാത്രമെ കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
Post a Comment
0 Comments