ബദിയടുക്ക (www.evisionnews.co): കട കുത്തിതുറന്ന് പണവും സാധനങ്ങളും കവര്‍ന്നു. ബദിയടുക്ക മുകളിലെ ബസാറിലെ ബീജന്തടുക്ക മുഹമ്മദിന്റെ കടയിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രി 9.30മണിയോടെ മുഹമ്മദ് കട പൂട്ടി വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. കടക്കകത്ത് മേശവലിപ്പിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്.
ബീഡി, സിഗരറ്റ്, ബിസ്‌ക്കറ്റ് തുടങ്ങിയ സാധനങ്ങളും മോഷണം പോയി. തൊട്ടടുത്ത് മൂക്കംപാറയിലെ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലും കുത്തിതുറന്ന നിലയില്‍ കണ്ടെത്തി. ഇവിടെ നിന്ന് മോഷ്ടാവിന് ഒന്നും കിട്ടിയില്ല. ഒരുകടയില്‍ കവര്‍ച്ചയും ഹോട്ടലില്‍ മോഷശ്രമവും നടന്നതോടെ വ്യാപാരികള്‍ ആശങ്കയിലാണ്. ബദിയടുക്കയില്‍ ചെറുതും വലുതുമായ മോഷണങ്ങള്‍ പെരുകിയിട്ടുണ്ട്.
Post a Comment
0 Comments