ന്യൂഡല്‍ഹി (www.evisionnews.co): ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരും മുന്നേ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ ടെലഫോണില്‍ വിളിച്ചാണ് കെജ്രിവാള്‍ മൂന്നാം തവണയും ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു ശേഷമായിരുന്നു ഇരുവരും സംസാരിച്ചത്.
ടെലിഫോണ്‍ സംഭാഷണത്തിനിടെ മമതയെ കെജ്രിവാള്‍ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു എന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങില്‍ സംബന്ധിക്കാന്‍ മമത എത്തുമെന്ന് പറഞ്ഞതായി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് അറിയിച്ചു. മറ്റ് പ്രധാന തിരക്കുകളൊന്നുമില്ലെങ്കില്‍ തീര്‍ച്ചയായും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് മമത അറിയിച്ചത്.
2013 ഡിസംബര്‍ 28നാണ് കെജ്രിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയായി ആദ്യമായി അധികാരത്തിലേറുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റിലും അട്ടിമറി വിജയം നേടിയാണ് കെജ്രിവാള്‍ രണ്ടാം തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Post a Comment
0 Comments