ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് വെടിയേറ്റു മരിച്ചു. ബലാത്സംഗ കേസിലെ പ്രതിയാണ് കൊലപാതകത്തിനു പിന്നിലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ന്യൂതിലക് നഗറില്‍ തിങ്കളാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം.
വെടിവെച്ച് പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഉടനെ പ്രതിയെ പിടികൂടാനാവുമെന്നാണ് പൊലീസ് പറയുന്നത്. ബലാത്സംഗത്തിന് ഇരയായതിന് ശേഷം പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കിയിരുന്നു. അത് കൃത്യമായി നിര്‍വഹിക്കാത്തതിന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
Post a Comment
0 Comments