ബദിയടുക്ക (www.evisionnews.co): നീര്‍ച്ചാലില്‍ എസ്‌സി ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേള ഗവ. ഐടിഐ ജനറല്‍ ഐടിഐ ആക്കി ഉയര്‍ത്തണമെന്നും കൂടുതല്‍ ട്രൈഡുകള്‍ അനുവദിക്കണമെന്നും എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ കൗണ്‍സില്‍ മീറ്റും ശുക്കൂര്‍ അനുസ്മരണവും മണ്ഡലം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്്ഘാടനം ചെയ്തു. സിയാദ് പെരഡാല അധ്യക്ഷത വഹിച്ചു.
നവാസ് കുഞ്ചാര്‍ പ്രമേയ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഷാനവാസ് മാര്‍പ്പനടുക്ക കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു. അന്‍വര്‍ ഓസോണ്‍, അബ്ദുള്ള ചാല്‍ക്കര, ഹൈദര്‍ കുടുപ്പുംകുഴി, റഫീഖ് കോളാരി, അബ്ദുള്ള എന്‍ എച്, സകീര്‍ ബദിയടുക്ക, ഷാനവാസ് ബദിയടുക്ക,രിഫായി ചെര്‍ളടുക്ക, സാഹിദ് ബിര്‍മിചിമ്മിനടുക്ക ,നജീബ് മാന്യ, ജാഫര്‍ കോട്ട സിറാജ് പെപെ, നസീര്‍ ബദിയടുക്ക സിയാദ് ഗോളിയടുക്ക പ്രസംഗിച്ചു.
ഭാരവാഹികള്‍: രിഫായി ചര്‍ളടുക്ക (പ്രസി), ജാഫര്‍ കോട്ട, മഷൂഖ് ബദിയടുക്ക, ഷഹബാസ് ഗോളിയടുക്ക (വൈസ് പ്രസി), തയ്യിബ് പള്ളത്തടുക്ക (ജന. സെക്ര), ജുനൈദ് ബദിയടുക്ക, സായിദ് ചിമ്മിനടുക്ക, ആസിഫ് ചര്‍ളടുക്ക (ജോ സെക്ര), ഷാനവാസ് ബദിയടുക്ക (ട്രഷ).
Post a Comment
0 Comments