(www.evisionnews.co) വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ കൊള്ളയടിച്ചതായി പരാതി. ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് മോഷണം നടന്നതെന്ന് ടിക്കാറാം മീണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വലിയ തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മണ. തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മോഷണവിവരം അദ്ദേഹം അറിയുന്നത്. 75000 രൂപയാണ് കവര്‍ന്നത്. എയര്‍ ഇന്ത്യയിലെ യാത്രക്കാരനായിരുന്നു മീണ. വിമാനത്താവള അധികൃതരെ പരാതിയറിയിച്ച മീണ ഇന്നലെ പൊലീസിലും പരാതി നല്‍കി.
മോഷണത്തിന് വലിയ തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ട്രെയിനുകള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിലും മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തന്നെ കൊള്ളയടിച്ചത് ഗൗരവത്തോടെയാണ് പൊലീസ് നോക്കി കാണുന്നത്.
Post a Comment
0 Comments