കോഴിക്കോട് (www.evisionnews.co): കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലത്തേക്ക് ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചതായി സഊദി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതെന്നാണ് പുനരാരംഭിക്കുകയെന്നതിന് വ്യക്തതയില്ല. രോഗവ്യാപനം കെട്ടടങ്ങുംവരേ ഇതേ അവസ്ഥ തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ യാത്ര ബുക്ക് ചെയ്ത ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
എല്ലാ രാജ്യത്തു നിന്നുമുള്ള ഉംറ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും സഊദി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് സഊദിയുടെ തീരുമാനം. ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായാണ് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇതേതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ നാന്നൂറോളം തീര്‍ത്ഥാടകരെ മടക്കി അയച്ചു.
Post a Comment
0 Comments