Type Here to Get Search Results !

Bottom Ad

തേങ്ങ പറിച്ച് ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു

ഉപ്പള (www.evisionnews.co): തെങ്ങില്‍ നിന്നും തേങ്ങ പറിച്ച് ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കര്‍ണാടക മുടിപ്പു സ്വദേശിയും ബായാര്‍ പൊന്നംകളയില്‍ വാടക വീട്ടില്‍ താമസക്കാരനുമായ കൃഷ്ണ (45)യാണ് മരിച്ചത്. ബായാര്‍ മുളിഗദ്ദെയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങയിടുകയായിരുന്നു കൃഷ്ണ. തെങ്ങില്‍ നിന്നും ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബദിയാര്‍ സ്വദേശിനി പുഷ്പയാണ് ഭാര്യ. മക്കളില്ല. പരേതരായ മോഹന-ജോഗി കല്യാണി ദമ്പതികളുടെ മകനാണ്. സതീശ, ശശികല എന്നിവര്‍ സഹോദരങ്ങളാണ്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കര്‍ണാടക മുടിപ്പുവിലേക്ക് കൊണ്ടുപോകും.

Post a Comment

0 Comments

Top Post Ad

Below Post Ad