Type Here to Get Search Results !

Bottom Ad

മൂന്നുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കുമ്പള (www.evisionnews.co): മൂന്നുദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലടുക്ക വാട്ടര്‍ ടാങ്ക് കൊടുവ റോഡിലെ സുന്ദര- ലീല ദമ്പതികളുടെ മകനും കൂലി തൊഴിലാളിയുമായ സുരേഷി (36)നെയാണ് മരിച്ചനിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ സുരേഷിനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അമ്പലടുക്കയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad