കാസർകോട് (www.evisionnews.co): കീഴൂര്‍ പടിഞ്ഞാര്‍ സിഎ ഹൗസിലെ പരേതനായ ചെറിയ അബ്ദുല്ലയുടെ മകൻ സുലൈമാന്‍ (47) കുഴഞ്ഞുവീണ് മരിച്ചു.
ഭാര്യയോടൊപ്പം ബൈക്കിൽ കാസർകോട് നിന്ന് വീട്ടിലേക്ക് മടങ്ങവെ നെഞ്ച് വേദന അനുഭവപ്പെടുകയും തത്ക്ഷണം കുഴഞ്ഞു വീഴുകയായിരുന്നു.
ദീര്‍ഘക്കാലം കീഴൂര്‍ ലക്കിസ്റ്റാര്‍ ക്ലബ്ബിന്റെ ദുബൈ
പ്രസിഡൻറായിരുന്നു. മാതാവ്: പരേതയായ നബീസ. ഭാര്യ: നസീമ. മക്കള്‍: അബദുല്ല ദുബൈ, ഷാഫി, ഫിറോസ്. സഹോദരന്‍മാര്‍: ഹനീഫ് ഷാര്‍ജ, റസാഖ് ദുബൈ, മറിയമ്മ, ബീഫാത്തിമ്മ, അസ്മ.
Post a Comment
0 Comments