കാസര്‍കോട് (www.evisionnews.co): 5,000 രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസറെ വിജിലന്‍സ് കോടതി രണ്ടര വര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ മുന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ സുനില്‍ കുമാറിനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2012ലാണ് കൈക്കൂലി വാങ്ങുന്നതിനിടെ സുനില്‍ കുമാര്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി പി കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ലോറിയില്‍ മരത്തടികള്‍ കടത്തുന്നതിനിടെ ബദിയടുക്ക പൊലീസ് പിടികൂടി വനംവകുപ്പിന് കൈമാറിയ ലോറിയും തടിയും കോടതി ഉത്തരവനുസരിച്ച് വിട്ടുനല്‍കുന്നതിന് സമീപിച്ച ലോറി ഡ്രൈവറോട് സുനില്‍കുമാര്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Post a Comment
0 Comments