ദുബൈ (www.evisionnews.co): മഞ്ചേശ്വരം മുന്‍ എംഎല്‍എ പിബി അബ്ദുല്‍ റസാഖ് സാഹിബിന്റെ സ്മരണാര്‍ത്ഥം ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മറ്റി മാര്‍ച്ച് 20ന് ദുബൈ് അല്‍ഖിസൈസ് ടാര്‍ഗറ്റ് സ്‌പോര്‍ട്‌സ് ഫീള്‍ഡില്‍ സംഘടിപ്പിക്കുന്ന റദ്ദുച്ച മെമ്മോറിയല്‍ ട്രോഫി സോക്കര്‍ ഫെസ്റ്റിന്റെയും ഫാമിലി മീറ്റിന്റെയും ബ്രോഷര്‍ പ്രകാശനം യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാനും സ്വാഗതസംഘം മുഖ്യരക്ഷാധികാരിയുമായ യഹ്യ തളങ്കര നിര്‍വഹിച്ചു. യുവ വ്യവസായി സേഫ്‌ടെല്‍ മാനേജിംഗ് ഡയറക്ടര്‍ സൈഫുദ്ദീന്‍ കോപ്പ ഏറ്റുവാങ്ങി. ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നിര്‍വഹിച്ച് ഉത്തരവാദിത്തം നിറവേറ്റുന്ന കാസര്‍കോട് മണ്ഡലം കെഎംസിസി കാരുണ്യ രംഗത്തെ മാതൃക വ്യക്തിത്വമായിരുന്ന റദ്ദുച്ചാന്റെ നാമത്തില്‍ സംഘടിപ്പിക്കുന്ന സോക്കര്‍ഫെസ്റ്റും ഫാമിലിമീറ്റും വന്‍ വിജയമാക്കണമെന്ന് യഹ്യ തളങ്കര അഭ്യര്‍ത്ഥിച്ചു.
ദുബൈ കെഎംസിസി കാസര്‍കോട്് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൂറുദ്ദിന്‍ പിഡി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷര്‍ ഹനീഫ് ടിആര്‍, ജില്ലാ ഭാരവാഹികളായ ഫൈസല്‍ മുഹ്സിന്‍, ഇബി അഹമ്മദ് മണ്ഡലം ഭാരവാഹികളായ സിദ്ദിഖ് ചൗക്കി, സുഹൈല്‍ കോപ്പ, സഫ്വാന്‍ അണങ്കൂര്‍, പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികളായ സുഹൈര്‍ യഹ്യ, ഹനീഫ് കുമ്പഡാജ, സാദിഖ് ബെള്ളിപ്പാടി, ട്രഷര്‍ സത്താര്‍ ആലമ്പാടി സംബന്ധിച്ചു.
Post a Comment
0 Comments