കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത കോഡിനേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. ആസാദി സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് തായലങ്ങാടിയില്‍ നിന്നും വൈകിട്ട് നാലിന് ആരംഭിച്ച റാലി നഗരംചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ നുള്ളിപ്പാടി ഗ്രൗണ്ടില്‍ സമാപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ജാതിമത ഭേദമില്ലാതെ ഒറ്റക്കെട്ടായി ജീവിക്കാനുള്ള അവകാശം രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തി ഇല്ലാതാക്കരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിഷേധ റാലിക്ക് തുടക്കംകുറിച്ച് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഖാസി ഇകെ മഹ്്മൂദ് മുസ്ലിയാര്‍ കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ബാഖവിക്ക് പതാക കൈമാറി. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. പൊതുയോഗം സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളോട് തെളിവ് ചോദിക്കുന്നത് രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരക്കണക്കിന് ആളുകള്‍ ജീവന്‍ ത്യജിക്കുമ്പോള്‍ ബ്രിട്ടീഷുകാരോട് അടിയറവ് പറഞ്ഞവരാണെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്‌വൈഎസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എന്‍എ നെല്ലിക്കുന്ന്, മൂസ ബി ചെര്‍ക്കള, ഫാദര്‍ വര്‍ഗീസ് ചക്കാല, ശങ്കര്‍ റൈ, അഡ്വ. വി. സുരേഷ് ബാബു, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ചെങ്കളം അബ്ദുല്ല ഫൈസി, ടി.പി.അലിഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി പള്ളംകോട്, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, മുഷ്താഖ് ദാരിമി, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ബാസ് ഹാജി കല്ലട്ര, ഇസ്മായില്‍ അസ്ഹരി സംസാരിച്ചു.
Post a Comment
0 Comments