കാസര്‍കോട് (www.evisionnews.co): കര്‍ഷകനെ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക മാനടുക്കത്തെ തമ്പാന്‍ (62)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തോട്ടത്തില്‍ വീണു കിടക്കുന്നത് കണ്ടത്. കവുങ്ങിന്‍ തോട്ടത്തില്‍ പോയ തമ്പാന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യ: അനിത. മകള്‍: അതുല്യ (ബിരുദ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍, ദാമോദരന്‍, വേണു, അശോകന്‍, അരവിന്ദന്‍, മാധവി, രുഗ്മിണി, സുശീല.
Post a Comment
0 Comments