കാസര്‍കോട് (www.evisionnews.co): പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നിര്‍വാഹക സമിതിഅംഗം സിബി മുഹമ്മദ് ഹനീഫ് അംഗത്വം രാജിവെച്ചു. കോണ്‍ഗ്രസില്‍ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും പാര്‍ട്ടിക്കകത്ത് ജാതീയത ഇന്നും കുടികൊള്ളുന്നുവെന്നും ആരോപിച്ചാണ് രാജി. ജാതി രാഷ്ട്രീയം തന്നെ ഭൂരിപക്ഷ സമുദായത്തിന്റെ താല്പര്യങ്ങള്‍ക്കു മുന്‍ഗണനയും മുന്തിയ പരിഗണനയും നല്‍കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി കഴിഞ്ഞു. അത് പാര്‍ട്ടിയിലായാലും ഗവ. തലത്തിലായാലും മുസ്ലിം സമുദായത്തെ മൊത്തത്തില്‍ അവഗണിക്കുകയാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ദേശിയ മുസ്ലിംകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. ഒരു ഗുലാംനബി ആസാദല്ലാതെ ആരാണ് ഹൈക്കമാണ്ടിലും മറ്റു സ്റ്റേറ്റിലും മുസ്ലിം പ്രതിനിധികളായിട്ടുള്ളത്. ഭൂരിപക്ഷ വര്‍ഗീയതയുടെ ഉദാഹരണമാണ്. ദേശീയ മുസ്ലിംകളെ പാര്‍ട്ടി പദവിയില്‍ നിന്നും മറ്റു സര്‍ക്കാര്‍ തലത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ പരസ്പര പാരവയ്പും കോണ്‍ഗ്രസിനെ ഇല്ലാതാക്കി കഴിഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുക്കാന്‍ എന്‍എസ്എസിന്റെ കൈയിലാണെന്നും ഹനീഫ് ആരോപിക്കുന്നു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗില്‍ നിന്നും തിരിച്ചുവാങ്ങാന്‍ കോണ്‍ഗ്രസ് താല്‍പര്യമെടുക്കാത്തത് ഒരു മുസ്ലിമിന് സ്ഥാനം നല്‍കേണ്ടി വരുമെന്നതിനാലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറ്റം സംബന്ധിച്ച് ഇന്നും പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ ശക്തമാവുകയാണ്.
Post a Comment
0 Comments