ദോഹ (www.evisionnews.co): ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം കണ്‍വെന്‍ഷനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രവാസികളുടെ പ്രതിഷേധവും സംഘടിപ്പിച്ചു. ദോഹയിലെ എംപി ഹാളില്‍ നടന്ന പരിപാടി കെഎംസിസി സംസ്ഥാന ഉപഭേശക സമിതി ആക്ടിംഗ് ചെയര്‍മാന്‍ എംപി ഷാഫി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്എഎം ബഷീര്‍ വിഷമാവതരണം നടത്തി. ആക്ടിംഗ് പ്രസിഡന്റ് മാക്ക് അഡൂര്‍ അധ്യക്ഷത വഹിച്ചു.
സ്‌നേഹ സുരക്ഷ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ബഷീര്‍ ചെര്‍ക്കള പദ്ധതി ആനുകൂല്യങ്ങളെയും പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയെയും കുറിച്ച് വിലയിരുത്തി. മാക്ക് അഡൂര്‍ സ്‌നേഹ സുരക്ഷ പദ്ധതിയുടെ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിന്റെയും ഇന്നലെ വരെയുള്ള റിപ്പോര്‍ട്ട് അവലോകനം ചെയ്തു. സെക്രട്ടറി സാദിഖ് കെസി സ്വാഗതവും ട്രഷറര്‍ സഖീര്‍ ഇരിയ നന്ദിയും പറഞ്ഞു.
Post a Comment
0 Comments