Type Here to Get Search Results !

Bottom Ad

ബി.പി പ്രദീപ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക്


കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പ്രസിഡന്റിനെ 27ന് ഓദ്യോഗികമായി പ്രഖ്യാപിക്കും. പ്രസിഡന്റ്് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 25ന് നടക്കാനിരിക്കെ ജില്ലയില്‍ ഒരു നാമനിര്‍ദ്ദേശ പത്രിക മാത്രം അവശേഷിച്ചിരിക്കുന്നതിനാലാണ് ഈസ്ഥാനത്തേക്ക് കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ്് ബിപി പ്രദീപ് കുമാറിന് സാധ്യത തെളിഞ്ഞത്. ഐ വിഭാഗം നേരത്തെ പ്രദീപ് കുമാറിനെ പ്രസിഡന്റ്് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. 

മനാഫ് നുള്ളിപ്പാടിയും പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വിഭാഗം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മനാഫിന്റെ പത്രിക തള്ളിയതോടെയാണ് പ്രദീപിലേക്ക് പ്രസിഡന്റ് പദവി ഉറപ്പിക്കുന്നത്. അതിനിടെ പ്രസിഡന്റ്് സ്ഥാനത്തേക്ക് ഒരു നാമനിര്‍ദേശ പത്രിക മാത്രമുള്ളതിനാല്‍ വൈസ് പ്രസിഡന്റ്് സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കും. ഈ സ്ഥാനത്തേക്ക് ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യേണ്ടിവരും. 17 ഭാരവാഹികളുള്ള കമ്മിറ്റിയാണ് നിലവില്‍ വരിക. 

പറക്കളായി സ്വദേശിയായ പ്രദീപ് കുമാര്‍ കെഎസ് യുവിനെ ജില്ലയിലെ കാമ്പസുകളില്‍ സജീവമാക്കുന്നതില്‍ നിര്‍ണായപങ്ക് വഹിച്ച ജില്ലാ പ്രസിഡന്റായിരുന്നു. പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വലിയ ജനപിന്തുണയും പ്രദീപിനുണ്ട്. സിപിഎം അക്രമത്തിനിരയായ ജീവിക്കുന്ന രക്ഷസാക്ഷി കൂടിയാണ് പ്രദീപ്.

Post a Comment

0 Comments

Top Post Ad

Below Post Ad