കാസര്‍കോട് (www.evisionnews.co): ബന്തിയോട് ദേശീയപാതയില്‍ ബൈക്കില്‍ ടെമ്പോ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കാക്കൊടിയിലെ കെ. നസീര്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടമുണ്ടായത്.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ഇടവഴി റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഓട്ടോയെ വെട്ടിക്കുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് നസീറിന്റെ ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ നസീര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉപ്പളയിലും പരിസരത്തും സെയില്‍സ്മാനായി ജോലിനോക്കിവരികയായിരുന്നു നസീര്‍. മുഹമ്മദ്- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: നൂറ ഫര്‍സാന. മക്കള്‍: സനാന്‍, ഐബ ഫാത്തിമ. മംഗല്‍പാടി ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments