കാസര്‍കോട് (www.evisionnews.co): പുഷ്പാപാകരന്‍ ബെണ്ടിച്ചാലിന്റെ പ്രഥമ കവിതാ സമാഹാരമായ 'തീപ്പെട്ടി പ്രശസ്ത എഴുത്തുകാരന്‍ കെപി രാമനുണ്ണി കവി സുറാബിന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു. ജെസിഐ കാസര്‍കോടിന്റെയും പുരോഗമന കലാ- സാഹിത്യ സംഘത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. പ്രൊഫ. എംഎ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ പുസ്തകം പരിചയപ്പെടുത്തി.
പി. ദാമോദരന്‍, ജിബി വല്‍സന്‍, അഡ്വ. പി.വി ജയരാജന്‍, വി.വി പ്രഭാകരന്‍, ബികെ സുകുമാരന്‍, അഷ്‌റഫലി ചേരങ്കൈ, എകെ ശ്യാംപ്രസാദ്, സിഎല്‍ ഹമീദ്, വിജയന്‍ പായം, മുജീബ് അഹമ്മദ്, സിസ്റ്റര്‍ റോഷ്‌ന എസി, ഡോ. വിനോദ് കുമാര്‍ പെരുമ്പള, സികെ അജിത്കുമാര്‍, പുഷ്പാപാകരന്‍ ബെണ്ടിച്ചാല്‍ സംസാരിച്ചു.
കവിയരങ്ങ് പിഎസ് ഹമീദ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ പാടി, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, രാധാകൃഷ്ണ ഉളിയത്തടുക്ക, പി.ഇ.എ റഹ്മാന്‍ പാണത്തൂര്‍, രാഘവന്‍ ബെള്ളിപ്പാടി, ജ്യോതി പാണൂര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ്, രമ്യ. കെ. പുളിന്തോട്ടി, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, പി.വി.കെ അരമങ്ങാനം, ഇ. പ്രഭാകര പൊതുവാള്‍, മധു. എസ് നായര്‍, എം.പി ജില്‍ ജില്‍, കെ.എച്ച് മുഹമ്മദ്, റഹ്്മാന്‍ മുട്ടത്തൊടി, എരിയാല്‍ അബ്ദുല്ല, ആര്യനന്ദ കവിതകളവതരിപ്പിച്ചു. സാഹിത്യ- സാംസ്‌കാരിക- സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു.
Post a Comment
0 Comments