കാസര്‍കോട് (www.evisionnews.co): ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിറ്റി ഗോള്‍ഡ് കാസര്‍കോട് നടത്തുന്ന എക്‌സ്‌പോ ദി സിറ്റി ഓഫ് ട്രഷര്‍ കാസര്‍കോട് ഷോറൂമില്‍ പ്രദര്‍ശനം തുടങ്ങി. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ അഞ്ജൂം ഉദ്ഘാടനം ചെയ്തു. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം, മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്, ഡയറക്ടര്‍മാരായ മുഹമ്മദ് ദില്‍ഷാദ്, നൗഷാദ് സിഎ സംബന്ധിച്ചു. ഈജിപ്ഷ്യന്‍ ആന്റിക്, സൊറോക്‌സ്‌കി, മൊറോക്കന്‍ ഡിസൈന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിവിപുലമായ ആഭരണ ശേഖരണങ്ങളാണ് എക്‌സോപിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ തന്നെ ഇത്തരമൊരു എക്‌സ്‌പോ ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്നും ആഘോഷങ്ങളുടെ ഭാഗമായി ഇനിയും വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Post a Comment
0 Comments