ബേക്കല്‍ (www.evisionnews.co): ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാജപുരം കൊട്ടോടിയിലെ കൃഷ്ണന്റെ മകന്‍ രജീഷാണ് (18) മരിച്ചത്. ഞായറാഴ്ച രാത്രി 9.30മണിയോടെ ബേക്കല്‍ പാലത്തിനു സമീപമാണ് അപകടം. രജീഷും സുഹൃത്തുക്കളായ ജിഷ്ണു (21), ശ്രീദയാല്‍ (20) എന്നിവരും ബൈക്കില്‍ പാലക്കുന്ന് ഭരണി മഹോത്സവം കാണാന്‍ വരികയായിരുന്നു. ഇതിനിടെയാണ് ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments