(www.evisionnews.co) ഇന്നും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിടും.ഇക്കാര്യം വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിബിഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെയ്ക്കും.ഡല്‍ഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും തുറന്നു. ട്രെയിനുകള്‍ സാധാരണ രീതിയില്‍ സര്‍വീസ് നടത്തും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ എട്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരുന്നു.
കലാപ ബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദര്‍ശനം റദ്ദാക്കി. അമിത് ഷാ ദില്ലിയില്‍ത്തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകല്‍ മൂന്ന് തവണ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത് ഷാ ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തിരുന്നു.
Post a Comment
0 Comments