കാസര്‍കോട് (www.evisionnews.co) : വിദ്യാനഗര്‍ വ്യവസായ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30മണിയോടെയാണ് സംഭവം. പാറക്കെട്ടയിലെ പി. മാധവന്റെ മാരുതി 800കാറിനാണ് തീപിടിച്ചത്. കാറില്‍ ഉളളില്‍ ആരുമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും എഞ്ചിന്‍ ഭാഗമൊഴികെ ബാക്കിയെല്ലാം കത്തി നശിച്ചിരുന്നു. എഞ്ചിനകത്തുണ്ടായിരുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post a Comment
0 Comments