ഉദുമ (www.evisionnews.co): ഉദുമ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡ് മെമ്പറുടെ കെട്ടിട നിര്‍മാണത്തിലും നികുതിയിലും ക്രമക്കേടുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം ആരോപിച്ചു. അടിസ്ഥാനപരമായ ആരോപണമുന്നയിച്ച് വാര്‍ഡ് മെമ്പറെ രാഷ്ട്രീയ പരമായി വേട്ടയാടാന്‍ അനുവദിക്കില്ല. അഴിമതി രഹിതവും സുതാര്യവുമായ പഞ്ചായത്ത് ഭരണത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് താറടിച്ചു കാണിക്കാനുള്ള സി.പി.എമ്മിന്റെ രാഷ്രിയ നാടകം ഉദുമയിലെ ജനങ്ങള്‍ തിരിച്ചറിയും.
പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെഎ മുഹമ്മദലി, കാപ്പില്‍ മുഹമ്മദ് പാഷ, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, ഖാദര്‍ ഖാതീം, സുബൈര്‍ പാക്യാര, എരോല്‍ മുഹമ്മദ് കുഞ്ഞി, ടി.കെ ഹസീബ് സംബന്ധിച്ചു.
Post a Comment
0 Comments