ചെന്നൈ (www.evisionnews.co): പൗരത്വ നിയമഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി ചെന്നൈയില്‍ നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യമുള്ള പ്ലക്കാര്‍ഡുകളും. ഇന്നലെ ചെന്നൈയില്‍ നടത്തിയ റാലിയില്‍ ഡല്‍ഹി ആവര്‍ത്തിയ്ക്കുമോ എന്ന പ്ലക്കാര്‍ഡാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
നേരത്തെ ബി.ജെ.പി നേതാവ് എച്ച്. രാജയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. 'ഡല്‍ഹിയില്‍ പോലിസിനെതിരെ അക്രമം കാണിച്ചതാണ് അവിടെ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം. ചെന്നൈയിലെ വണ്ണാരപേട്ടില്‍ പോലിസിനെ കല്ലെറിഞ്ഞാണ് തുടക്കം. ഡല്‍ഹി ഇവിടെയും ആവര്‍ത്തിയ്ക്കപ്പെട്ടേക്കാം' എന്നായിരുന്നു രാജ പറഞ്ഞത്.
Post a Comment
0 Comments