Type Here to Get Search Results !

Bottom Ad

അഡ്വ. എം. റഹ്മത്തുള്ള എസ്ടിയു ദേശീയ പ്രസിഡന്റ്, ജാഫറുള്ള മുള്ള ജന. സെക്ര


ബാംഗ്ലൂര്‍ (www.evisionnews.co): എസ്ടിയു ദേശീയ പ്രസിഡന്റായി അഡ്വ. എം. റഹ്മത്തുള്ളയെയും (കേരളം) ജനറല്‍ സെക്രട്ടറിയായി ജാഫറുള്ള മുള്ളയേയും (ബംഗാള്‍) ട്രഷററായി എന്‍.ബി വാഹിദിനെയും (തമിഴ്‌നാട്) ബാംഗ്ലൂരില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി എ അബ്ദുല്‍ റഹ്മാന്‍, എം.എ കരീം, അഡ്വ. പി.എം. ഹനീഫ്, ഡി. രഘുനാഥ് പനവേലി, പി. യൂസുഫ് മാഹി, മുഹമ്മദ് ഹാറൂണ്‍ ഷാ, സി.എച്ച്. ജമീല ടീച്ചര്‍ എന്നിവരെയും സെക്രട്ടറിമാരായി കെ.പി.മുഹമ്മദ് അഷ്‌റഫ് ,യു .പോക്കര്‍ ,അകില്‍ അഹമ്മദ്, എ.സെയ്താലി, ആതവനാട് മുഹമ്മദ് കുട്ടി, നജ്മാ കാസി എന്നിവരെയും സെക്രട്ടേറിയറ്റ് അംഗങ്ങളായി അഹമ്മദ് കുട്ടി ഉണ്ണികുളം, ജി.മാഹിന്‍ അബൂബക്കര്‍ ,വി .എ .കെ .തങ്ങള്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, കല്ലടി അബൂബക്കര്‍ ,എന്‍.ഹൈദരലി ,പത്താന്‍ ജീലാനി ഖാന്‍ , മുഹ്‌സിന്‍ ഷാ, അഡ്വ.വേളാട്ട് അഹമ്മദ്, ഇമ്രാന്‍ ആലം എന്നിവരെയും തെരഞ്ഞെടുത്തു. 

കെ.എം.സി.സി ആസ്ഥാനത്തെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ.എം, ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ബി. വാഹിദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ. എം.റഹ്മത്തുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കേരള സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം, മുസ്ലിം ലീഗ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡണ്ട് ദസ്തഗീര്‍ ആഗ, ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍, വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ്, ബാംഗ്ലൂര്‍ കെ.എം.സി.സി പ്രസീഡണ്ട് അനുഗ്രഹ ഉസ്മാന്‍ ഹാജി, സ്വാഗതംഘം ട്രഷറര്‍ എന്‍.ഹൈദരലി പ്രസംഗിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാനും ആള്‍ ഇന്ത്യാ കെ.എം.സി.സി പ്രസിഡണ്ടുമായ എം.കെ. നൗഷാദ് പതാക ഉയര്‍ത്തി. പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി 300 കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad