കേരളം (www.evisionnews.co): കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം സമര്‍പ്പിച്ചു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ജോളി മാത്രമാണ് പ്രതി. ആട്ടിന്‍സൂപ്പില്‍ വിഷം കലര്‍ത്തി നല്‍കിയാണ് അന്നമ്മയെ ജോളി കൊന്നതെന്ന് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞു എന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. കെജി സൈമണ്‍ ഇനി റൂറല്‍ എസ്പി സ്ഥാനമൊഴിഞ്ഞ് പത്തനംതിട്ട എസ്പിയായി സ്ഥാനമേല്‍ക്കും.
കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെ കുറ്റപത്രമാണ് ഇന്ന് സമര്‍പ്പിച്ചത്. ഇതില്‍ 129 സാക്ഷികളും 79രേഖകളും 1061പേജും ഉള്‍പ്പെട്ടിരിക്കുന്നു. കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യത്തെ കൊലപാതകമായിരുന്നു അന്നമ്മയുടേത്. നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നത്. വിഷത്തിന്റെ മണം അറിയാതിരിക്കാനായി തലേ ദിവസം തന്നെ സൂപ്പില്‍ ഇത് കലക്കി വച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്നമ്മയ്ക്ക് സ്ഥിരമായി ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്നതാണ് കൊലപാതകത്തിനായി ഈ രീതി സ്വീകരിക്കാന്‍ ജോളിയെ പ്രേരിപ്പിച്ചത്.
Post a Comment
0 Comments