കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. നിലവില്‍ ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടിഇ അബ്ദുല്ലയെ ജില്ലാ പ്രസിഡന്റാക്കാനാണ് ധാരണ. എന്നാല്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ട്രഷറര്‍ മാഹിന്‍ ഹാജി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്നാണ് മെട്രോ മുഹമ്മദ് ഹാജിയുടെ പേര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മാഹിന്‍ ഹാജിയുടെ പേര് ഉദുമ മണ്ഡലയില്‍ നിന്നും ഉയര്‍ന്നുവരുന്നു. നാളെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ചേരുന്ന ജില്ലാ പ്രവര്‍ത്തക സമിതിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
Post a Comment
0 Comments