ബദിയടുക്ക (www.evisionnews.co): വ്യാപാരിയുടെ വീട് കുത്തിതുറന്ന് 30 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതം. മോഷണക്കേസില്‍ റിമാന്റ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പെര്‍ള സ്വദേശി ഉള്‍പ്പടെയുള്ള സംഘത്തെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് ലഭിച്ച 29 വിരലടയാളങ്ങളില്‍ അഞ്ചെണ്ണം മോഷണക്കേസില്‍ പ്രതികളായവരുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. ഈസാഹചര്യത്തില്‍ പെര്‍ള സ്വദേശി അടക്കമുള്ള സംഘത്തിലേക്കാണ് ഇപ്പോള്‍ അന്വേഷണം പോവുന്നത്.
ബദിയടുക്ക ടൗണിലെ അക്ഷയ ഫാന്‍സി കടയുടമ ശ്രീനിവാസ റാവുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശ്രീനിവാസ റാവുവും കുടുംബവും കൊല്‍ക്കത്തയിലായിരുന്ന സമയത്തായിരുന്നു കവര്‍ച്ച. വീട്ടിനകത്തുണ്ടായിരുന്ന 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ 30 പവനാണ് മോഷണം പോയതെന്ന് പൊലീസ് സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം.
Post a Comment
0 Comments