Type Here to Get Search Results !

Bottom Ad

കൊറോണ: കാസര്‍കോട് 98പേര്‍ നിരീക്ഷണത്തില്‍ രണ്ടുപേര്‍ ആശുപത്രി വിട്ടു


കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയവരും പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരുമുള്‍പ്പെടെ 98പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 96പേര്‍ വീടുകളിലും രോഗം സ്ഥിരീകരിച്ച ആളുള്‍പ്പെടെ രണ്ടുപേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. 20പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. 20പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചതില്‍ 14 എണ്ണം നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ നില തികച്ചും തൃപ്തികരമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം ഇന്ന് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കാസര്‍കോട്, കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷനുകളിലും ഗ്രാമ പഞ്ചായത്തുകളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ മത നേതാക്കള്‍ക്കും പ്രധാനാധ്യാപകര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ- പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.

സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ചേര്‍ന്ന അവലോകന യോഗത്തില്‍ എ.ഡി.എംഎന്‍. ദേവി ദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടര്‍ രാമദാസ് എ.വി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ മനോജ് എ.ടി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ രാമന്‍ സ്വാതി വാമന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ലോകാരോഗ്യ സംഘടനാ നീരീക്ഷകന്‍ ഡോ ദീനദയാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ് പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad