കാസര്‍കോട് (www.evisionnews.co): റെക്കോഡുകള്‍ ഭേദിച്ച ദിനംപ്രതി സ്വര്‍ണവില കുതിയ്ക്കുകയാണ്. തിങ്കളാഴ്ച മാത്രം പവന് കൂടിയത് 320 രൂപയാണ്. നിലവില്‍ പവന് 31,800 രൂപയും ഗ്രാമിന് 3975 രൂപയാണ് സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില കൂടുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400രൂപയും വര്‍ധിച്ചിരുന്നു. 20ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്.
ഈവര്‍ഷം ജനുവരി ആറിനാണ് പവന്റെ വില ആദ്യമായി 30,000 കടന്നത്്. തുടര്‍ന്നങ്ങോട്ട് വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായത്. ദേശീയ വിപണിയില്‍ സ്വര്‍ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയില്‍മാത്രം 1,800 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വര്‍ണവില ഉയരാനിടയാക്കി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില രണ്ടുശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,678.58 ഡോളറായി.
Post a Comment
0 Comments