ഡല്‍ഹി (www.evisionnews.co) നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ ലീഡുയര്‍ത്തി മുന്നേറുകയാണ് ആംആദ്മി പാര്‍ട്ടി. ന്യൂദല്‍ഹി മണ്ഡലത്തില്‍ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാള്‍ 2,026 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. ബി.ജെ.പിയുടെ സുനില്‍ യാദവും കോണ്‍ഗ്രസിന്റെ രോമേഷ് സഭാര്‍വലുമായിരുന്നു കെജ്രിവാളിനെതിരെ മത്സരിച്ചത്.
ഡല്‍ഹിയില്‍ ആംആദ്മി മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നത്. ന്യൂഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ന്യൂദല്‍ഹി നിയമസഭാ മണ്ഡലവും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം ബി.ജെ.പിക്കൊപ്പമായിരുന്നു.
Post a Comment
0 Comments