Type Here to Get Search Results !

Bottom Ad

43.50 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): 43.50ലക്ഷം രൂപയുടെ നിരോധിച്ച 500ന്റെ നോട്ടുകളുമായി ഒരാള്‍ പിടിയിലായി. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പെര്‍ള സ്വദേശി മുഹമ്മദിനെയാണ് (67) പോലീസ് പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കാസര്‍കോട് സിഐ അബ്ദുല്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐയുടെ സ്‌ക്വാഡും പ്രിന്‍സിപ്പല്‍ എസ്‌ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്.

തിങ്കളാഴ്ച രാത്രി 11മണിയോടെ വിദ്യാനഗര്‍ ഗവ. കോളജിന് സമീപമാണ് സംഘത്തെ പോലീസ് കുടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഒരാള്‍ ഓടി രക്ഷപ്പെടുകയും ഒരാള്‍ ഇയോണ്‍ കാറില്‍ കടന്നുകളയുകയും ചെയ്തു. ഇവരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. കാറില്‍ കറുത്ത ബാഗിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. ചോദ്യം ചെയ്യലില്‍ രണ്ടുദിവസം മുമ്പാണ് സംഘത്തെ പരിചയപ്പെട്ടതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമാണ് മുഹമ്മദ് പോലീസിനോട് വ്യക്തമാക്കിയത്. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad