Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പിന് 2015-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് 2020 ഫെബ്രുവരി ഏഴു വരെ ചേര്‍ത്ത പേരുകള്‍ കൂട്ടിചേര്‍ത്ത് പുതിയ പട്ടിക ഉണ്ടാക്കാം. 2019- ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയും ഉപയോഗിക്കാം. ഉചിതമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയാണ് ഉത്തരവ്. 2015- ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ആദ്യം 2019-ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019-ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് നിരവധി സമയം വേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫും സര്‍ക്കാരും ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്.

എന്നാല്‍ 2015-ന് ശേഷം പ്രായപൂര്‍ത്തിയായ, വോട്ടവകാശം നേടിയ നിരവധി പേരുണ്ടാകുമെന്നും അവര്‍ക്കെല്ലാം ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രണ്ടാമത് ചേര്‍ക്കേണ്ടി വരുമെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 2019-ല്‍ വോട്ട് ചെയ്തവര്‍ക്ക് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടി വരും. 2015ലെ പട്ടികയില്‍ ഇവരുടെ പേരുണ്ടാകില്ലെന്നതാണ് കാരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad