Type Here to Get Search Results !

Bottom Ad

എസ്ടിയു ദേശീയ സമ്മേളനം 21,22 തിയതികളില്‍ ബംഗളൂരുവില്‍


ബംഗളൂര്‍ (www.evisionnews.co): ബാംഗ്ലൂരില്‍ ഫെബ്രുവരി 21,22 തിയതികളില്‍ നടക്കുന്ന എസ്ടിയു ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21ന് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് സോമേശ്വര നഗര്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദേശീയ സമിതി യോഗത്തോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കം. രാജ്യത്തെ തൊഴില്‍ രംഗം നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും യോഗം ചര്‍ച്ച ചെയ്യും. 

22നു ശനിയാഴ്ച രാവിലെ 10മണിക്ക് സ്വാഗതസംഘം ചെയര്‍മാനും കെഎംസിസി ദേശീയ പ്രസിഡന്റുമായ എംകെ നൗഷാദ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെഎം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

എസ്ടിയു ആക്ടിംഗ് പ്രസിഡന്റ് എന്‍ബി വാഹിദ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറിയും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ എ അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറയും. ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്്മത്തുള്ള റിപ്പോര്‍ട്ടും കേരള സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഭരണഘടനാ ഭേദഗതിയും അവതരിപ്പിക്കും. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ്് ദസ്തഗീര്‍ ആഗ, ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്,

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദേശീയ സെക്രട്ടറി സികെ സുബൈര്‍, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫ് അലി, വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ് പ്രസംഗിക്കും. കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ ഭാരവാഹികളെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കും.

വൈകിട്ട് മൂന്നു മണിക്ക് മില്ലേഴ്‌സ് റോഡിലെ കാദ്രിയ മസജിദ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, എന്‍എല്‍ഒ പ്രസിഡന്റ് പ്രൊഫ. എന്‍പി സിംഗ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പിവി അബ്ദുല്‍ വഹാബ് എംപി, അബ്ദുല്‍ സമദ് സമദാനി, നവാസ് ഖനി എം.പി, കെ.പി.എ മജീദ്, ഡോ. എംകെ മുനീര്‍ എം.എല്‍.എ, എന്‍.എ.ഹാരിസ് എം.എല്‍.എ (ബാംഗ്ലൂര്‍) കെ.എ.എം അബൂബക്കര്‍ എംഎല്‍എ (തമിഴ്‌നാട്), എം. അബ്ദുല്‍ റഹ്്മാന്‍ എക്‌സ് എം.പി (തമിഴ്‌നാട്) ബാംഗ്ലൂര്‍ കെഎംസിസി പ്രസിഡണ്ട് അനുഗ്രഹ ഉസ്മാന്‍ ഹാജി പ്രസംഗിക്കും. പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി അയ്യായിരം പ്രതിനിധികള്‍ സംബന്ധിക്കും.

സമ്മേളനത്തിന്റെ വിജയത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബാംഗ്ലൂരില്‍ നടന്ന കര്‍ണാടക സംസ്ഥാന നേതാക്കളുടെ യോഗം അവലോകനം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം.റഹ്മത്തുള്ള, സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പി.മുഹമ്മദ് അഷ്‌റഫ്, എ.സെയ്താലി, കര്‍ണ്ണാടക നേതാക്കളായ എന്‍.ഹൈദരലി, എം.എസ്.സിദ്ധീഖി, കെ.ഫിറോസ് പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad