കാസര്‍കോട് (www.evisionnews.co): ആറു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹൈസ്‌കൂള്‍ അധ്യാപകനെ 15വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീര്‍ച്ചാല്‍ മേലടുക്ക ബാലമുരളി (32)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പിഎസ് ശശികുമാര്‍ തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. 376 (രണ്ട് എസ്) വകുപ്പ് പ്രകാരം 10വര്‍ഷം തടവും 25,000 രൂപ പിഴയും പോക്സോ ആക്ടിലെ 10,9 വകുപ്പുകളിലായി അഞ്ച് വര്‍ഷം തടവും 10,000രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികം തടവ് അനുഭവിക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഴി സര്‍ക്കാര്‍ സഹായം നല്‍കാനും കോടതി ഉത്തരവിട്ടു.
2012 മുതല്‍ 14വരെയുള്ള കാലയളവിലാണ് അധ്യാപകന്‍ ആറ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരനോടു വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്നു രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും കാസര്‍കോട് പോലീസ് അധ്യാപകനെതിരെ കേസെടുക്കുകയുമായിരുന്നു. സിഐമാരായ ടിപി ശുഭ, ടിപി ജേക്കബ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സുധീര്‍ മേലത്ത്, സി രാഘവന്‍, പ്രകാശ് അമ്മണ്ണായ എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
Post a Comment
0 Comments