Type Here to Get Search Results !

Bottom Ad

ഗവര്‍ണറെ തിരിച്ച് വിളിക്കാൻ പ്രമേയം; രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് തള്ളി

Image result for ramesh chennithalaതിരുവനന്തപുരം (www.evisionnews.co): നിയമസഭയെ അവഹേളിച്ചതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് തള്ളി. സ്പീക്കര്‍ അധ്യക്ഷനായ കാര്യോപദേശക സമിതി യോഗമാണ് നോട്ടീസ് തള്ളിയത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തി​നോ​ട് വി​യോ​ജി​ച്ച ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ​യു​ടെ അന്തസിനേയും അ​ധി​കാ​ര​ങ്ങ​ളേ​യും ചോ​ദ്യം ചെ​യ്‌​തെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷം മു​ന്നോ​ട്ട് വ​ച്ച​ത്.

ഗ​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന പ്ര​മേ​യ​ത്തി​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ട‌ു​ക്കു​ന്ന​തി​ന് ചേ​ര്‍​ന്ന നി​യ​മ​സ​ഭാ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ ഭ​ര​ണ പ്ര​തി​ക്ഷ അം​ഗ​ങ്ങ​ള്‍ തമ്മില്‍ രൂ​ക്ഷ​മാ​യ ത​ര്‍​ക്ക​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നൊ​ടു​വി​ലാ​ണ് പ്ര​മേ​യം ത​ള്ളി​യ​ത്. പ്രായോഗികവും നിയമപരവുമായി നോക്കിയാൽ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം അനുവദിക്കാൻ ആകില്ലെന്നാണ് കാര്യോപദേശക സമിതി യോഗത്തിൽ സര്‍ക്കാര്‍ നിലപാട് എടുത്തത്. പ്രതിപക്ഷം തീരുമാനത്തോട് വിയോജിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad